വണ്ടിപ്പെരിയാർ ∙ കർണാടകയിലെ തിരഞ്ഞെടുപ്പു വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കറുപ്പുപാലം പ്രഭു ഭവനത്തിൽ പരേതനായ ശിവന്റെ മകൻ എസ്.ഡി. സെൽവകുമാർ (49) ആണ് മരിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് ആറിനു നടന്ന പ്രകടനത്തിനിടയിലായിരുന്നു സംഭവം.
പടക്കം വാങ്ങുന്നതിനായി സമീപത്തെ കടയിൽ കയറിയപ്പോൾ സെൽവകുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: സുന്ദരി. മക്കൾ: പ്രഭു, പ്രിയ.