ആലപ്പുഴ: ജില്ലയിൽ പരിപൂർണ സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം. കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.തുടരക്രമങ്ങൾ ഉണ്ടാകരുതെന്നും സമ്പൂർണ സമാധാനാവസ്ഥ തുടരണമെന്നും യോഗം ആഹ്വാനം ചെയ്തു. കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഗൂഢാലോചനക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.