• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

by Web Desk 04 - News Kerala 24
January 10, 2024 : 6:31 am
0
A A
0
പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

കൊട്ടാരക്കര: പെട്രോൾ പമ്പിലെ ജീവനക്കാ​രിയെ ആക്രമിച്ച കേസിൽ പ്രതികളെ തേടിയെത്തിയ ​പൊലീസ്​ സംഘത്തിന്​ നേരെ പെട്രോൾ ബോംബ്​ എറിഞ്ഞ്​ ആക്രമണം. പ്രതികളിലൊരാളെ പൊലീസ്​ തന്നെ സാഹസികമായി പിടികൂടിയപ്പോൾ സ്ഥലത്തു നിന്ന്​ രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാർ പിന്തുടർന്ന്​ അതിസാഹസികമായി പിടികൂടി. പൂയപ്പള്ളി പൊലീസിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. പുനലൂർ ഷാജി സദനത്തിൽ റിജോമോനെയാണ് (23) പൊലീസ് സ്ഥലത്തുനിന്ന്​ പിടികൂടിയത്​. ചാത്തന്നൂർ മീനാട് താഴം സുറുമി മൻസിലിൽ ഷാജഹാനെയാണ് (26) നാട്ടുകാർ സാഹസികമായി പിടികൂടി പൂയപ്പള്ളി പൊലീസിൽ ഏൽപ്പിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ്​ സംഭവങ്ങൾക്ക്​ തുടക്കം. കൊട്ടാരക്കര ചന്തമുക്കിന് സമീപത്തെ പെട്രോൾ പമ്പിൽ കാറിൽ പെട്രോൾ നിറച്ച രണ്ടു യുവാക്കൾ പണമിടപാടുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ​ ജീവനക്കാരിയുടെ മുഖത്തടിച്ചു. ഉടൻ ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. ജീവനക്കാരി വിവരം കൊട്ടാരക്കര പൊലീസിനെ അറിയിച്ചു. പ്രതികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ച പൊലീസ്​ സി.സി ടി.വി ദൃശ്യം വഴി കാർ നമ്പർ ക​ണ്ടെത്തി ഉടമയെ മനസ്സിലാക്കി. പുത്തൂർ കരിമ്പുഴയിലുള്ള കാർ ഉടമ ഗൾഫിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഉടമയുടെ അനിയൻ കാർ വാടകക്ക് കൊടുത്തിരുന്നു. മൂന്നുപേരുടെ കൈമറിഞ്ഞാണ്​ പ്രതികൾക്ക്​ കാർ ലഭിച്ചത്. ഈ മൂന്നു പേരെയും ചോദ്യം ചെയ്താണ്​ പ്രതികളുടെ നമ്പർ മനസ്സിലാക്കി ഇവരിലേക്ക്​ എത്തിയത്​.

പൂയപ്പള്ളി മേഖലയിലേക്ക്​ പ്രതികൾ വരുന്ന വിവരം കൊട്ടാരക്കര പൊലീസ്​ അറിയിച്ചതോടെ രാത്രി 12ഓടെ ഓടനാവട്ടം പരുത്തിയറയിൽ വെച്ച് പൂയപ്പള്ളി പൊലീസ്​ സാഹസികമായി കാർ തടഞ്ഞു. കാറിൽനിന്ന്​ ഷാജഹാൻ പെട്രോൾ ബോംബുമായി പുറത്തിറങ്ങി പൊലീസിന്‍റെ നേരെ എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. പരിക്കേൽക്കാതെ പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന റിജോമോനെ പൊലീസ്​ സാഹസികമായി പിടികൂടി. കസ്​റ്റഡിയിൽ എടുത്തകാറിൽനിന്ന്​ രണ്ട്​ പെട്രോൾ ബോംബും അതുണ്ടാക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും ലഭിച്ചു.

ഷാജഹാൻ പരുത്തിയറയിലെ കനാൽ ഭാഗത്ത് രാത്രി മുഴുവൻ ഒളിച്ചിരുന്നു. പൊലീസുകാർക്കൊപ്പം നാട്ടുകാരും അന്വേഷണം ആരംഭിച്ചെങ്കിലും രാത്രിയിൽ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ 6.30ഓടെ പ്രദേശത്ത്​ ട്യൂഷന് പോകാൻ വന്ന കുട്ടിയോട് ബസ്​ കൂലി ഷാജഹാൻ ആവശ്യപ്പെട്ടു. കാശില്ലെന്ന്​ പറഞ്ഞ കുട്ടിയെ പെട്രോൾ ബോംബ് എറിയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി കാശ് നൽകിയതിനു​ പിന്നാലെ നാട്ടുകാരോട് വിവരം പറഞ്ഞു. തുടർന്ന് നാട്ടുകാർ ബസ്​ പിന്തുടർന്ന് മീയണ്ണൂർ ഭാഗത്ത് വെച്ച് തടഞ്ഞ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

റിജോമോനെ കൊട്ടാരക്കര പൊലീസ്​ സ്റ്റേഷനിലും ഷാജഹാനെ പൂയപ്പള്ളി സ്റ്റേഷനിലും എത്തിച്ചു. ഇരുവർക്കും രണ്ട് പൊലീസ്​ സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണം എന്നീ കേസുകൾ നിലവിൽ ഉണ്ട്. വിരലടയാള വിദഗ്​ധർ തെളിവ്​ ശേഖരിച്ചു. രണ്ടു പേർക്കും എതിരെ എക്സ്​പ്ലോസിവ് ആക്ട് പ്രകാരവും വധശ്രമത്തിനും പൊലീസിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമെതിരെ കേസെടുത്തു. പെട്രോൾ ബോംബ് സംബന്ധിച്ചും വിശദ അന്വേഷണം നടത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

Next Post

പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

റിയാസ് മൗലവി വധം: വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് 20ലേക്ക് മാറ്റി

റിയാസ് മൗലവി വധം: വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് 20ലേക്ക് മാറ്റി

ജ​യി​ൽ​പു​ള്ളി​ക​ളെ സന്ദർശിക്കുന്നത് പരിമിതപ്പെടുത്തൽ: വിധി സുപ്രീംകോടതി ശരിവെച്ചു

ജ​യി​ൽ​പു​ള്ളി​ക​ളെ സന്ദർശിക്കുന്നത് പരിമിതപ്പെടുത്തൽ: വിധി സുപ്രീംകോടതി ശരിവെച്ചു

എൻജി. എൻട്രൻസ്​: കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താൻ നടപടി

എൻജി. എൻട്രൻസ്​: കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താൻ നടപടി

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റിൽ

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In