തിരുവനന്തപുരം> സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഗതാഗതയോഗ്യമാക്കിയ നോര്‍ക്ക ഗാന്ധി ഭവന്‍ റോഡ് ആഘോഷപൂര്‍വ്വം തുറന്നു കൊടുത്തു. ശിശുക്ഷേമ സമിതിയിലെ ക്യാമ്പിനെത്തിയ കുട്ടികളും ശിശുക്ഷേമ സമിതി ഭാരവാഹികളും നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റോഡ് തുറന്നു നല്‍കിയത്. റോഡ് നവീകരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരവും വിതരണം ചെയ്തു.തലസ്ഥാനത്ത് ഗതാഗത യോഗ്യമാക്കുന്ന ആറാമത്തെ സ്മാര്‍ട്ട് റോഡ് ആണ് നോര്‍ക്ക fഗാന്ധി ഭവന്‍ റോഡ് . റോഡിലെ ആദ്യ ഘട്ട ടാറിംഗ് പൂര്‍ത്തിയാക്കിയാണ് തുറന്നു നല്‍കിയത്. ഡക്റ്റ് നിര്‍മ്മിച്ച് കേബിളുകള്‍ എല്ലാം ഡെക്ടിലൂടെ കടത്തി വിട്ടാണ് ടാറിംഗ് നടത്തിയത്.
മാനവീയം വീഥി മുതല്‍ ഫോറസ്റ്റ് ഓഫീസ് വരെ ഒരു ഭാഗം ഇന്ന് തുറക്കും
നവീകരണ പ്രവര്‍ത്തനം നടക്കുന്ന ആല്‍ത്തറ തൈക്കാട് റോഡില്‍ മാനവീയം വീഥി മുതല്‍ ഫോറസ്റ്റ് ഓഫീസ് വരെ ഒരു ഭാഗം ഇന്ന് തുറക്കും.രാവിലെ 9 മണിയോടെയാകും റോഡ് തുറക്കുന്നത്.റോഡിന്റെ വലതു ഭാഗത്ത് 7 മീറ്റര്‍ വീതിയില്‍ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തീകരിച്ചു. ഇതിലൂടെ ഇരു ഭാഗത്തേക്കും ഗതാഗതം സാധ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ റോഡില്‍ ആനിമസ്‌ക്രീന്‍ സ്‌ക്വയര്‍ മുതല്‍ വനിതാ കോളേജ് വരെ ഒരു ഭാഗം നേരത്തെ ടാറിംഗ് പൂര്‍ത്തീകരിച്ചിരുന്നു.
മറ്റ് റോഡുകളും ഘട്ടം ഘട്ടമായി തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഗഞഎആ അധികൃതര്‍ അറിയിച്ചു. നവീകരണം നിലച്ചിരുന്ന റോഡുകളില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ വഴി ഒരുങ്ങിയത്. 2 റോഡുകള്‍ പൂര്‍ണമായും സ്മാര്‍ട്ട് ആക്കി മാറ്റി. 4 റോഡുകളിലൂടെ ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയാക്കി ഗതാഗതം സാധ്യമാക്കുകയും ചെയ്തു.