• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കയര്‍ മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 15, 2023 : 12:34 pm
0
A A
0
ഗവർണറുടെ വിരട്ടൽ കേരളത്തിൽ ഏശില്ല: മുഖ്യമന്ത്രി

ആലപ്പുഴ> നവംബര്‍ 18ന് ആരംഭിച്ച നവകേരള യാത്ര വലിയ ജനമുന്നേറ്റമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ മണ്ഡല കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന ജനാവലി മാത്രമല്ല, വഴിയോരങ്ങളിലാകെ കാത്തുനിന്ന് അഭിവാദ്യം ചെയ്യുന്ന ആയിരങ്ങള്‍ ഇതില്‍ പങ്കാളികളാവുകയാണ്. സമരപോരാട്ടങ്ങളുടെ തീക്ഷ്ണമായ ജീവിതം നയിച്ചു മുന്നേറിയവരാണ് നമ്മുടെ നാട്ടിലെ കര്‍ഷക തൊഴിലാളികളും കയര്‍ തൊഴിലാളികളും. ആലപ്പുഴയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍ കയര്‍ മേഖലയെ സ്പര്‍ശിക്കാതെ പോകാന്‍ കഴിയില്ല.കേരളം രൂപീകൃതമായ വേളയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷികേതര മേഖല കയര്‍ വ്യവസായമായിരുന്നു. പിന്നീടത് കിതപ്പിലായെങ്കിലും ഇന്ന് കയര്‍ മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്- മുഖ്യമന്ത്രി പറഞ്ഞു

കയര്‍ വ്യവസായത്തെ ആധുനിക പാതയിലേക്ക് നയിച്ച രണ്ടാം കയര്‍ പുനഃസംഘടന വലിയ മാറ്റമാണ് സൃഷ്ടിച്ചത്. കയര്‍ മേഖലയ്ക്കായി കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് ആകെ ചെലവ് 1455 കോടി രൂപയാണ്. അതിനു മുന്‍പുള്ള അഞ്ചു വര്‍ഷം സര്‍ക്കാര്‍ ചെലവ് 599 കോടി രൂപ ആയിരുന്നു എന്നറിയുമ്പോഴാണ് ചിത്രം പൂര്‍ണ്ണമാവുക. 2011-16 കാലഘട്ടത്തില്‍ 36771 ടണ്‍ കയറാണ് ഉല്‍പാദിപ്പിച്ചിരുന്നത്. 2016 21 ല്‍ കയറുല്‍പ്പാദനം 77218 ടണ്ണായി വര്‍ധിപ്പിച്ചു. 2021 മുതല്‍ 2023 ഒക്ടോബര്‍ വരെ 51331 ടണ്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്.

2016 ല്‍ പ്രതിദിനം 1000 മുതല്‍ 4000 വരെ തൊണ്ട് സംസ്‌ക്കരിക്കുന്നതിന് സ്ഥാപിത ശേഷിയുളള 50 ഡീഫൈബറിംഗ് മില്ലുകളാണ് ഉണ്ടായിരുന്നത്. അതുവഴി 7000 ടണ്‍ ചകിരിയാണ് അന്ന് ഉല്‍പാദിപ്പിച്ചത്. 2020 – 21 ല്‍ ഡീഫൈബറിംഗ് മില്ലുകളുടെ എണ്ണം 124 ആയി ഉയര്‍ത്തി. ഇതുവഴി പ്രതിദിനം 8000 മുതല്‍ ഒരു ലക്ഷം വരെ തൊണ്ട് സംസ്‌ക്കരിക്കാന്‍ ശേഷി വര്‍ധിപ്പിച്ചു. ആകെ 25047 ടണ്‍ ചകിരി ഉല്‍പ്പാദിപ്പിച്ചു. 2021 – 22 ല്‍ ഡീഫൈബറിംഗ് മില്ലുകളുടെ എണ്ണം 137 ആക്കി ഉയര്‍ത്തി. അതുവഴി 26000 ടണ്‍ ചകിരി ഉല്പാദിപ്പിച്ചു.

60 വര്‍ഷത്തോളമായി പരിഹരിക്കപ്പെടാതിരുന്ന അശാസ്ത്രീയമായ കൂലി നിര്‍ണയപ്രശ്‌നം പരിഹരിക്കാനും ഏകീകൃത ഡിഎ ഘടന നടപ്പാക്കാനും, കൂലിയില്‍ പ്രതിദിനം 9% വര്‍ദ്ധനവ് വരുത്താനും കഴിഞ്ഞു.

കയര്‍ ഉല്‍പ്പന്ന മേഖലകളിലെ വൈവിധ്യവത്ക്കരണത്തിനായി പ്രത്യേകം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തെ തന്നെ പ്രമുഖമായ ഗവേഷണ സ്ഥാപനങ്ങളും, ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുളളത്. ആലപ്പുഴയില്‍ ആദ്യഘട്ടമായി 50 പേര്‍ക്ക് ദിവസം 600 രൂപ സ്‌റ്റൈപ്പന്റോടുകൂടി പരിശീലനം നല്‍കി വരുന്നു. 500 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക.

കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അടിയന്തിര പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന കയറും കയര്‍ ഉത്പന്നങ്ങളും വിറ്റഴിക്കുന്നതിനുളള നടപടി സ്വീകരിച്ചു. മേഖലയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

ഒരു ജിയോ ടെക്‌നിക്കല്‍ മെറ്റീരിയല്‍ എന്ന നിലയില്‍ കയര്‍ ഭൂവസ്ത്രത്തിന് ലോകത്താകെ സിവില്‍ എഞ്ചിനീയറിങ് മേഖലയില്‍ വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. കയര്‍ ഭൂവസ്ത്രത്തിന്റെ ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിനുള്ള വലിയ ശ്രമമാണ് നടന്നു വരുന്നത്. 2016 ന് ശേഷം കയര്‍ഭൂവസ്ത്രത്തിന്റെ വിപണനം അഞ്ചിരട്ടിയിലധികം വര്‍ദ്ധിച്ചു. ഈ വര്‍ഷം ഇത് റിക്കോര്‍ഡ് വര്‍ദ്ധനവിലെത്തും.

വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ഖനികളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുവാനുള്ള പ്രൊജക്റ്റ് തയാറാക്കി. ഒറീസയിലെ ഒരു കല്‍ക്കരി ഖനിയില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുളള ഓര്‍ഡര്‍ കയര്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്. റെയില്‍വേയുടെ വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുവാനുള്ള പ്രൊജക്റ്റ് റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചാല്‍ വലിയൊരു വിപണി തുറന്നു കിട്ടും.

ചെറുകിട ഉല്‍പ്പാദക സംഘങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കിംഗ് ക്യാപിറ്റല്‍ നല്‍കി അവരുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുത്തു.
ഏഴു വര്‍ഷം കൊണ്ട് ആകെ 38.12 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തനായി ചെലവഴിച്ചു.

വിപണിയിലെ മാന്ദ്യവും, ഓര്‍ഡറുകളുടെ ക്ഷാമവും ഉണ്ട് എന്ന വസ്തുത നില നില്‍ക്കുമ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വഴി ഇടപെടലുകള്‍ നടത്തി. ഇതിന്റെ ഫലമായി സ്ഥാപനങ്ങളിലെ വിറ്റുവരവ് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കയര്‍ കോര്‍പ്പറേഷന്‍ പുതിയ മെത്ത നിര്‍മ്മാണ യൂണിറ്റ്, കയര്‍ഫെഡ് പിവിസി ടഫ്റ്റിംഗ് യൂണിറ്റ് എന്നിവ തുടങ്ങിയിട്ടുണ്ട്.
ഒരു ഘട്ടത്തില്‍ തകര്‍ന്നു പോകും എന്ന് കരുത്തപ്പെട്ട കയര്‍ മേഖല ഇത്തരത്തില്‍ വൈവിദ്ധ്യത്തിന്റെയും ഉണര്‍വ്വിന്റെയും പാതയിലാണ് കേരളത്തിലെ പരമ്പരാഗത മേഖലയ്ക്ക് സര്‍ക്കാര്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നതാണ് ഇതെല്ലാം കാണിക്കുന്നത്.

ഇങ്ങനെ, ഓരോ വിഭാഗങ്ങളെയും ചേര്‍ത്തു പിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാ കുപ്രചാരണങ്ങളെയും തള്ളി ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ 42,656 നിവേദനങ്ങള്‍ ലഭിച്ചു.

കോട്ടയം 4512

പുതുപ്പള്ളി 4313 കാഞ്ഞിരപ്പള്ളി 4392 ചങ്ങനാശേരി 4656 കടുത്തുരുത്തി 3856 പൂഞ്ഞാര്‍ 4794
പാലാ 3668
ഏറ്റുമാനൂര്‍ 4798
വൈക്കം 7667

ആലപ്പുഴ ജില്ലയില്‍

അരൂര്‍ 7216
ചേര്‍ത്തല 6965.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

Next Post

ഇനി പുതിയ ‘നമ്പറു’മായി വാ… : നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഇനി പുതിയ ‘നമ്പറു’മായി വാ… : നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍

ഇനി പുതിയ ‘നമ്പറു’മായി വാ... : നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍

ബീമാപ്പള്ളിയിലെ ഉറൂസ് : തിരുവനന്തപുരത്ത്  ഇന്ന് പ്രാദേശിക അവധി

ബീമാപ്പള്ളിയിലെ ഉറൂസ് : തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

കെ പി വിശ്വനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കെ പി വിശ്വനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐയില്‍ മാറിമറിയുന്ന സമവാക്യങ്ങൾ; തൃശൂരില്‍ സുനില്‍കുമാര്‍ മത്സരിച്ചേക്കും, മറ്റ് സ്ഥാനാർത്ഥി സാധ്യതകൾ

സിപിഐയില്‍ മാറിമറിയുന്ന സമവാക്യങ്ങൾ; തൃശൂരില്‍ സുനില്‍കുമാര്‍ മത്സരിച്ചേക്കും, മറ്റ് സ്ഥാനാർത്ഥി സാധ്യതകൾ

‘അതിന് ശേഷം വെള്ളാപ്പള്ളി പറഞ്ഞു, ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന്’; കൂടിക്കാഴ്ചയെ കുറിച്ച് മന്ത്രി

'അതിന് ശേഷം വെള്ളാപ്പള്ളി പറഞ്ഞു, ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന്'; കൂടിക്കാഴ്ചയെ കുറിച്ച് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In