നമ്മുടെ കുടലില്‍ നല്ലതും ചീത്തയുമായ നിരവധി ബാക്ടീരിയകൾ ഉണ്ട്. കുടലിലെ ഈ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്. അത്തരത്തില്‍ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- രണ്ട്…
- വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുടലിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- മൂന്ന്…
- ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത ബാക്ടീരിയകളെ അകറ്റി നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- നാല്…
- വാഴപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കുടലിൽ നല്ല ബാക്ടീരിയകൾ കൂടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ സഹായിക്കും.
- അഞ്ച്…
- പയർവർഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് പയർ. ഇവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- ആറ്…
- ഓട്സാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയതും പ്രീബയോട്ടിക് ഗുണങ്ങള്‍ ഉള്ളതുമായ ഓട്സ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- ഏഴ്…
- ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
- എട്ട്…
- ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ബദാം കഴിക്കുന്നതും കുടലിലെ ബാക്ടീരിയകളുടെ എണ്ണം കൂടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.