അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യത്തെ സ്വർണ്ണ വാതിൽ സ്ഥാപിച്ചത്. ഇന്ത്യ ടുഡേ,സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിലെ അനുരാധ ടിംബർ ഇന്റർനാഷണൽ കമ്പനിയാണ് ഈ വാതിലുകൾ നിർമ്മിച്ചത്. അടുത്ത 1000 വർഷത്തേക്ക് നശിക്കാത്ത തരത്തിലാണ് വാതിലുകൾ നിർമ്മിച്ചതെന്ന് കമ്പനിയുടെ ഉടമ ശരദ് ബാബു പറഞ്ഞു.രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനായി സ്വർണം പതിച്ച 14 വാതിലുകൾ രാമജന്മഭൂമിയിൽ എത്തിച്ചു.
നാഗര ശൈലിയിലാണ് വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ വാതിലുകൾ ജനുവരി 15 മുതൽ സ്ഥാപിക്കും . ക്ഷേത്രത്തിന്റെ വാതിലുകൾക്കുള്ള തടി മഹാരാഷ്‌ട്രയിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിനായി പ്രത്യേകതരം തേക്ക് ശേഖരിച്ചിരുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ജോലി പൂർത്തിയാക്കി. വലിയ ക്ഷേത്രങ്ങളുടെ വാതിലുകൾ ഉണ്ടാക്കുന്നതിൽ തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരകൗശല വിദഗ്ധർ വളരെ കൃത്യമായ രീതിയിൽ തടിയിൽ ചിത്രങ്ങളും ഇതിൽ കൊത്തിവച്ചിട്ടുണ്ട്.