• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

6 മാസത്തിനിടെ പത്താമത്തെയാളും; റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു.!

by Web Desk 06 - News Kerala 24
September 2, 2022 : 10:14 am
0
A A
0
6 മാസത്തിനിടെ പത്താമത്തെയാളും; റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു.!

മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദക കമ്പനിയായ ലുക്കോയിലിന്‍റെ ചെയർമാൻ രവിൽ മഗനോവ് മരണപ്പെട്ടു. ഇദ്ദേഹം മോസ്‌കോയിലെ ആശുപത്രി ജനലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം. റഷ്യന്‍ ബിസിനസ് രംഗത്തെ വമ്പന്മാരുടെ അടുത്ത കാലത്തെ തുടര്‍ മരണങ്ങളില്‍ പുതിയതാണ് രവിൽ മഗനോവിന്‍റെത്. 67-കാരനായിരുന്നു രവിൽ മഗനോവ്.  ഇദ്ദേഹം വീണുമരിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. എന്നാൽ  മഗനോവിന്‍റെ വീഴ്ച എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

യുക്രെയ്നിൽ റഷ്യയുടെ സൈനിക അധിനിവേശത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ കമ്പനിയുടെ തലപ്പത്തുള്ളവരുടെ മരണം വർധിക്കുകയാണ്. ഏതാനും മാസങ്ങൾക്കിടെ പത്തോളം പേർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാർച്ചിൽ ലുക്കോയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഉന്നതന്‍റെ മരണം.

ഫെബ്രുവരിയിൽ റഷ്യൻ സൈന്യം യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിന്‍റെ പിറ്റേന്ന് റഷ്യന്‍ എണ്ണ കമ്പനി  ഗാസ്പ്രോംയുടെ എക്സിക്യൂട്ടീവ് അലക്സാണ്ടർ ട്യുലക്കോവ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാരിഷിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. നൊവാടെക്കിന്‍റെ മുൻ ഉന്നതൻ സെർജി പ്രോട്ടോസെന്യയും ഭാര്യയും മകളും ഏപ്രിലിൽ സ്പെയിനിലെ വില്ലയിൽ മരിച്ച നിലയില്‍ കാണപ്പെട്ടു.

ലുക്കോയിൽ മാനേജർ അലക്സാണ്ടർ സുബോട്ടിൻ മോസ്കോയിലെ വീടിന്റെ ബേസ്മെന്റിൽ മെയ് മാസത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ തന്നെ ഗാസ്പ്രോംബാങ്ക് മുൻ വൈസ് പ്രസിഡന്റ് വ്ലഡിസ്ലാവ് അവയേവ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു.

അതേ സമയം  ഗുരുതരമായ രോഗത്തെ തുടർന്നാണ് മഗനോവ് അന്തരിച്ചതെന്ന് ലുക്കോയിൽ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. “ലുക്കോയിലിന്റെ ആയിരക്കണക്കിന് ജീവനക്കാർ ഈ ദാരുണമായ നഷ്ടത്തിൽ അഗാധമായി ദു:ഖിക്കുന്നു, കൂടാതെ രാവിൽ മഗനോവിന്‍റെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു. ഫെബ്രുവരിയിൽ മോസ്‌കോ തങ്ങളുടെ സൈനികരെ ഉക്രെയ്‌നിലേക്ക് അയച്ചതിന് ശേഷം യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത ചുരുക്കം ചില റഷ്യൻ കമ്പനികളിൽ ഒന്നാണ് ലുക്കോയിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉറങ്ങുമ്പോള്‍ തലയ്ക്കടിക്കും, തലയോട്ടി തകര്‍ക്കും; 3 ദിവസം, 3 കൊല; ‘സൈക്കോ സീരിയല്‍ കില്ലറെ’ പേടിച്ച് നാട്

Next Post

ബൈച്ചുംഗ് ബൂട്ടിയയും കല്യാൺ ചൗബേയും മുഖാമുഖം; അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബൈച്ചുംഗ് ബൂട്ടിയയും കല്യാൺ ചൗബേയും മുഖാമുഖം; അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്

ബൈച്ചുംഗ് ബൂട്ടിയയും കല്യാൺ ചൗബേയും മുഖാമുഖം; അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്

ഉണര്‍വിനും ഊര്‍ജത്തിനും ഇളനീര്‍; അറിയാം ഈ അത്ഭുത ഗുണങ്ങള്‍

ഉണര്‍വിനും ഊര്‍ജത്തിനും ഇളനീര്‍; അറിയാം ഈ അത്ഭുത ഗുണങ്ങള്‍

നാവികസേനയ്ക്ക് ഇനി മുതല്‍ പുതിയ പതാക; പ്രധാനമന്ത്രി പ്രകാശനം ചെയ്തു

നാവികസേനയ്ക്ക് ഇനി മുതല്‍ പുതിയ പതാക; പ്രധാനമന്ത്രി പ്രകാശനം ചെയ്തു

സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വ​ഖ​ഫ് നിയമനം: ലീഗിന്‍റെ അ​വ​കാ​ശ​വാ​ദം കേ​ര​ള രാ​ഷ്ട്രീ​യം മാ​റി​യ​ത് അ​റി​യാ​തെയെന്ന് ഐ.​എ​ൻ.​എ​ൽ

വ​ഖ​ഫ് നിയമനം: ലീഗിന്‍റെ അ​വ​കാ​ശ​വാ​ദം കേ​ര​ള രാ​ഷ്ട്രീ​യം മാ​റി​യ​ത് അ​റി​യാ​തെയെന്ന് ഐ.​എ​ൻ.​എ​ൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In