• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

‘പൂജയോടെ ഐശ്യര്യവും രോഗശാന്തിയും’; കോഴിക്കോട്ട് അധ്യാപികയും വ്യാജനും ചേർന്ന് തട്ടിയത് 12 ലക്ഷവും 14 പവനും

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
October 7, 2023
Reading Time: 1 min read
A A
0
‘പൂജയോടെ ഐശ്യര്യവും രോഗശാന്തിയും’; കോഴിക്കോട്ട് അധ്യാപികയും വ്യാജനും ചേർന്ന് തട്ടിയത് 12 ലക്ഷവും 14 പവനും

കോഴിക്കോട്: പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിലായി. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ശിവദാസനും ജിഷയും ചേർന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. പ്രത്യേക പൂജകൾ നടത്തിയാൽ രോഗശാന്തിയും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ പലപ്പോഴായി പരാതിക്കാരിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കിയത്.

വടകരയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളാണ് തട്ടിപ്പിന് ഇരയായത്. ഇതേ സ്കൂളിലെ അധ്യാപികയാണ് പിടിയിലായ ജിഷ. രോഗശാന്തിക്ക് ശിവദാസന്റെ പൂജ ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജിഷ വഞ്ചിക്കുകയായിരുന്നു. ചോറോട് സ്വദേശിയുടെ ഭാര്യയായ ജിഷ ഭർത്താവ് മരണപ്പെട്ട ശേഷം ശിവദാസനോടൊപ്പം വടകര പുതിയാപ്പിലാണ് താമസം. പ്രിൻസിപ്പളിന്റെ ഭർത്താവ് രോഗബാധിതനാണെന്ന് അറിഞ്ഞ ജിഷ തട്ടിപ്പിന് അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.

ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനു ശേഷവും തുടർച്ചയായി പണം ആവശ്യപ്പെട്ടപ്പോൾ ഇവർക്കെതിരെ സ്വദേശമായ ഫറോക്കിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത ഫറോക്ക് പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു പിടികൂടിയത്. സംഘം കൂടുതൽ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. സമാനമായ രീതിയിൽ പലരിൽ നിന്നായി ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.

ShareSendShareTweet
Previous Post

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

Next Post

ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ജനഹിതം; ബിഹാർ ചരിത്രം സൃഷ്ടിച്ചു: തേജസ്വി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ജനഹിതം; ബിഹാർ ചരിത്രം സൃഷ്ടിച്ചു: തേജസ്വി

ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ജനഹിതം; ബിഹാർ ചരിത്രം സൃഷ്ടിച്ചു: തേജസ്വി

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In