ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശകാര്യ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് മോദി സര്‍ക്കാരാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. മണിപ്പൂര്‍ സഗോല്ബന്ദില് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ 12 കേന്ദ്ര മന്ത്രിമാരും വനിതകളാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് പ്രധാനമന്ത്രി മോദിയാണ്.” – നദ്ദ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്ക് എത്തിയതാണ് ബിജെപി ദേശീയ അധ്യക്ഷന്‍. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് നദ്ദയെ ഇംഫാലില്‍ സ്വീകരിച്ചു. ഇരുവരും ഇംഫാലിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.