കോട്ടയം : കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് ദാരുണമായ സംഭവം. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് എസ് നായർ (12) ആണ് മരിച്ചത്. ശരത് – സുനിത ദമ്പതികളുടെ മകനാണ് മാധവ്. മാതാപിതാക്കളുടെ വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായപ്പോഴാണ് കുട്ടി മുറിക്കകത്ത് കയറി വാതിലടച്ചത്. പിന്നീട് മുറിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.