• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മത്സ്യത്തൊഴിലാളികൾക്കായി 12000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി: മന്ത്രി സജി ചെറിയാൻ

by Web Desk 04 - News Kerala 24
June 27, 2024 : 8:25 pm
0
A A
0
മത്സ്യത്തൊഴിലാളികൾക്കായി 12000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി 12000 കോടിയോളം രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. തീരദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയില്‍ ഇതുവരെ ആകെ 2578 ഭവനങ്ങള്‍ നിർമിച്ചു. ഇതില്‍ 390 ഫ്ലാറ്റുകളും 2236 വീടുകളുമാണ്. ഇതിനു പുറമേ ലൈഫ് പദ്ധതിയില്‍ ഫിഷറീസ് വിഭാഗത്തില്‍ 12723 പേര്‍ക്ക് വീട് നിർമ്മിച്ചു. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ മറ്റ് വിവിധ ഭവനപദ്ധതികള്‍ പ്രകാരം 4706 വീടുകളും 192 ഫ്ലാറ്റുകളും നിർമ്മിച്ചു. ഇത്തരത്തില്‍ ആകെ 20247 വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നിർമ്മിച്ചു നല്കി‍യത്.

തിരുവനന്തപുരം ജില്ലയിൽ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കർ ഭൂമി ലഭ്യമാക്കി 192 ഫ്ലാറ്റുകളുടെ നിർമ്മിക്കുന്ന നടപടിയും പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മണ്ണെണ്ണ പെർമിറ്റ്‌ അനുവദിക്കുന്നതിനായി 7 വർഷങ്ങൾക്ക് ശേഷം വെരിഫിക്കേഷന്‍ നടത്തി പെർമിറ്റ് വിതരണം ആരംഭിച്ചു. ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂര്‍), കാസർകോട് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 2078 കോടി രൂപയുടെ മത്സ്യകൃഷി പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

10 പേർ വീതമടങ്ങുന്ന ഗ്രൂപ്പിന് 156 ലക്ഷം രൂപ വീതം വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ വിതരണം ചെയ്തു. 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ രൂപീകരിക്കുന്നതിന് 6.43 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. സംസ്ഥാനത്തെ 21 പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷ്വറൻസ് 10 ലക്ഷം രൂപയായി വർധിപ്പിച്ചു. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2700 രൂപയിൽ നിന്നും 4500 രൂപയായി വർദ്ധിപ്പിച്ചു. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 188 കോടി രൂപയുടെ ധനസഹായം നൽകി.

ടൗട്ടേ ചുഴലിക്കാറ്റ് ബാധിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1200 രൂപ നിരക്കിൽ 18.36 കോടി ധനസഹായം നൽകി. തീരദേശത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നും 36 സ്കൂളുകൾക്ക് 70 കോടി രൂപയും കിഫ്ബിയിൽ നിന്നും 57 സ്കൂളുകൾക്ക് 66 കോടി രൂപയും ഉൾപ്പെടെ 136 കോടി രൂപ അനുവദിച്ചു. തീരദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും അടിസ്ഥാന സൗകര്യ വികസനത്തിന് 30 കോടി രൂപ ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ചു. മത്സ്യവിപണനത്തിലേർപ്പെടുന്ന സ്ത്രീ തൊഴിലാളികൾക്ക് സൗജന്യയാത്ര ഉറപ്പുവരുത്താന്‍ സമുദ്ര ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി മുഖാന്തിരം 20 തീരദേശ സ്കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിച്ചെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോംഗാര്‍ഡിനെതിരെ പൊലീസിന് ഭാര്യയുടെ പരാതി, പരാതിയും തട്ടിപ്പറിച്ച് ഓടി ഹോംഗാര്‍ഡ്!

Next Post

നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി, പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും പിന്തുണ ആവശ്യപ്പെട്ടു; ധനമന്ത്രി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി, പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും പിന്തുണ ആവശ്യപ്പെട്ടു; ധനമന്ത്രി

നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി, പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും പിന്തുണ ആവശ്യപ്പെട്ടു; ധനമന്ത്രി

കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

റിലീസിനൊരുങ്ങി ധനുഷ് നായകനായ രായൻ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

റിലീസിനൊരുങ്ങി ധനുഷ് നായകനായ രായൻ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In