• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

by Web Desk 01 - News Kerala 24
February 3, 2022 : 10:18 am
0
A A
0
127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

പത്തനംതിട്ട : പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച മുതല്‍ 20-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ജനുവരി 5ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ പന്തലിന് കാല്‍നാട്ടി. ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും.

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ബിഷപ്പ് ദിലോരാജ് ആര്‍. കനകസാബെ – ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്പ്, കൊളംബോ), റവ.ഡോ.ജോണ്‍ സാമുവേല്‍ പൊന്നുസാമി – ചെന്നൈ (ഗുരുകുല്‍ സെമിനാരി അദ്ധ്യാപകന്‍), റവ.അസിര്‍ എബനേസര്‍ – (നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി), മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവര്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകരാണ്. കോവിഡ് -19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി മൂന്നാം വാരം നിലവിലിരിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

ഓരോയോഗത്തിലും പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വളരെ പരിമിതമാകയാല്‍ വിശ്വാസസമൂഹം ടിവി, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് പന്തലിനുള്ളില്‍ ഉണ്ടാകുക. മാസ്‌ക് ധരിക്കാതെ ആരും തന്നെ പന്തലില്‍ പ്രവേശിക്കരുത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നതിനായി പ്രത്യേക കമ്മറ്റി രൂപം കൊടുത്ത് പ്രവര്‍ത്തിക്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.00 നും, വൈകിട്ട് 05.00 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസ്സുകളും നടക്കും. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 ഓണ്‍ലൈനായി നടത്തും.

17-ാം തീയതി ബുധനാഴ്ച രാവിലെ 10.00 ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പെങ്കടുക്കും. യുവജനങ്ങള്‍ക്കായുള്ള യുവവേദി യോഗങ്ങള്‍ വ്യാഴം മുതല്‍ ശനി വരെ 3.30 ന് ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനുവേണ്ടി പ്രത്യേക ഗായകസംഘത്തിന്റെ പരിശീലനം നടന്നുവരുന്നു. പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ ശനിയാഴ്ച രാവിലെ 7.30 ന് നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. മാരാമണ്‍ കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും, അത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.’ ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും.

മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. കണ്‍വന്‍ഷനില്‍ നേരിട്ട് വന്ന് സംബന്ധിച്ച് സ്‌തോത്രകാഴ്ച സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ ആ സമയം തന്നെ സ്‌തോത്രകാഴ്ച അര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. പോലീസ്, എക്‌സൈസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.

യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി താല്‍പ്പര്യപ്പെടുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് ക്രമീകരിക്കുന്നത്. 1888 ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും സംഘം പ്രസിഡന്റ് ഡോ.യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.ജിജി മാത്യുസ് ജനറല്‍ കണ്‍വീനറായുള്ള സബ് കമ്മറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സഭയുടെയും, ഭദ്രാസനങ്ങളുടെയും, വിവിധ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും, ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്. കണ്‍വന്‍ഷന്റെ മലയാളം പാട്ടുപുസ്തകം 10 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്ത പാട്ടു പുസ്തകം 15 രൂപ നിരക്കിലും മാരാമണ്‍ മണല്‍പ്പുറത്ത് ലഭിക്കും. സുവിശേഷ പ്രസംഗസംഘം ഓഫീസില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെന്‍സെക്സില്‍ 77 പോയന്റ് നഷ്ടത്തോടെ തുടക്കം

Next Post

രാജ്യത്ത് 1,72,433 കൊവിഡ് കേസുകള്‍ കൂടി ; 1008 മരണം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

രാജ്യത്ത് 1,72,433 കൊവിഡ് കേസുകള്‍ കൂടി ; 1008 മരണം

കാരുണ്യ പ്ലസ് KN- 406 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 406 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്നത്തെ സ്വര്‍ണവിലയില്‍ വര്‍ധന

ബിയര്‍ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റു ; കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിന് ഗുരുതര പരിക്ക്

ബിയര്‍ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റു ; കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിന് ഗുരുതര പരിക്ക്

സിൽവർ ലൈൻ ; ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവൊഴിച്ചത് 22 കോടി രൂപ

സിൽവർ ലൈൻ ; ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവൊഴിച്ചത് 22 കോടി രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In