ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ 7 ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയാകും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചതോടെയാണ് ക്വാറന്റീന്‍ നിബന്ധന ഒഴിവാക്കിയത്. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഫെബ്രുവരി 14 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. കോവിഡ് കേസുകളും വ്യാപനശേഷിയും കുറഞ്ഞതോടെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നാമമാത്രമായ കോവിഡ് കേസുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു.