• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചിയിൽ പ്ലാസ്റ്റിക് മാലിന്യം വാഹനത്തിലത്തിച്ച ചെലവ് 14.15 കോടി ; വില്പനയിലൂടെ ലഭിച്ചത്11.54 ലക്ഷമെന്ന് സി.എ.ജി

by Web Desk 04 - News Kerala 24
September 17, 2023 : 9:42 pm
0
A A
0
കൊച്ചിയിൽ പ്ലാസ്റ്റിക് മാലിന്യം വാഹനത്തിലത്തിച്ച ചെലവ് 14.15 കോടി ; വില്പനയിലൂടെ ലഭിച്ചത്11.54 ലക്ഷമെന്ന് സി.എ.ജി

കൊച്ചി: പ്ലാസ്റ്റിക് മാലിന്യം വാഹനത്തിലെത്തച്ചതിന് കൊച്ചി കോർപ്പറേഷന് 2017-21 ൽ ചെലവായത് 14.15 കോടി. എന്നാൽ വില്പനയിലൂടെ കിട്ടയത് 11.54 ലക്ഷം രൂപയെന്ന് സി.എ.ജി റിപ്പോർട്ട്. മാലിന്യ സംസ്കരണത്തിൽ കോർപ്പറേഷനുകളിലെ കെടുകാര്യസ്ഥയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
രജിസ്റ്ററുകൾ പ്രകാരം 2017-2021 കാലയളവിൽ ശേഖരിച്ച് ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആകെ അളവ് 169,293 ടണ്ണാണ്. ഇത് കൊണ്ടുപോകുന്നതിന് ഹിറ്റാച്ചി, ജെ.സി.ബി വാടകക്കായുള്ള മൊത്തം ചെലവ് 14.15 കോടിയായിരുന്നു.

ഇറക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ, പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് മാലിന്യം, ഒരു കിലോക്ക് 150 എന്ന നിരക്കിൽ കോർപ്പറേഷൻ കരാറുകാരന് വിറ്റിരുന്നു. എന്നാൽ, ഈ കാലയളവിൽ 769.3 ടൺ (0.45 ശതമാനം) പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് മാത്രം വീണ്ടെത്തു. അതിൽനിന്ന ലഭിച്ച വരുമാനം 11.54 ലക്ഷം രൂപയാണ്.

അങ്ങനെ, ശേഖരിച്ച് ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതിനും വാടകക്കായുള്ള ചെലവുകൾക്കുമായി കോർപ്പറേഷൻ 836 രൂപ ചിലവഴിച്ചു. അവശേഷിച്ച മാലിന്യം തിരസ്കരിക്കപ്പെട്ട മാലിന്യമായി അവിടെ തന്നെ നിക്ഷേപിച്ച മുനിസിപ്പൽ ജീവനക്കാരുമായുള്ള സംയുക്ത ഭൗതിക പരിശോധനയിൽ സൈറ്റിൽ ഇറക്കിയ മൊത്തം മാലിന്യം കൃത്യമായി വേർതിരിക്കുന്നില്ലെന്നും, അതിൽ തുകൽ, തുണി, ഇ-മാലിന്യം മുതലായ മറ്റ് മാലിന്യങ്ങളും ഉൾപ്പെട്ടിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

കോഴിക്കോട് കോർപ്പറേഷൻ ‘നിറവ്’ എന്ന ഹരിതസഹായ സ്ഥാപനത്തെ (എച്ച്.എസ്.എസ്), കോർപ്പറേഷനിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന തിരസ്കരിക്കപ്പെട്ട മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനായി മാസകരാർ അടിസ്ഥാനത്തിൽ ഏർപ്പെടുത്തി. എന്നാൽ, കരാർ നടപ്പാക്കുമ്പോൾ നിറവിലെ മാലിന്യ സംസ്കരണ രീതിയെക്കുറിച്ച് നഗരസഭ ഉറപ്പാക്കിയില്ല.

കോർപ്പറേഷൻ രേഖകൾ പ്രകാരം, വാർഡുകളിൽ നിന്ന് ശേഖരിച്ച തിരസ്കരിക്കപ്പെട്ട മാലിന്യം കർണ്ണാടകയിലെ മാണ്ഡ്യയിലുള്ള നിറവിന്റെ സംസ്കരണ പ്ലാന്റിലേയ്ക്ക് മാറ്റി. എന്നാൽ, മാണ്ഡ്യയിൽ നിറവിന് ഇത്തരമൊരു അംഗീകൃത പ്ലാന്റ് ഇല്ലെന്ന് കോർപ്പറേഷൻ ഓഡിറ്റിനോട് വ്യക്തമാക്കി. കർണ്ണാടക മലിനീകരണ നിയന്ത്രണ ബോർഡ്(പി.സി.ബി) കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്ക് ഖരമാലിന്യത്തിന്റെ അന്തർസംസ്ഥാന പരിവഹനം – നിയമവിരുദ്ധമായി നടക്കുന്നുണ്ടെന്ന് സംസ്ഥാന പി.സി.ബിക്ക് എഴുതി.

എന്നിട്ടും ഞെളിയൻപറമ്പ് എം.സി.എഫിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് 36 മാസത്തെ കാലയളവിലേക്ക് കോർപ്പറേഷൻ നിറവുമായി വീണ്ടും 2020 ജൂണിൽ കരാറിൽ ഏർപ്പെട്ടു. കരാർ വ്യവസ്ഥകൾ അനുസരിച്ച് പ്ലാസ്റ്റിക് മാലിന്യം ഒരു കിലോക്ക് നാല് രൂപ എന്ന നിരക്കിൽ നിറവിന് വിൽക്കുകയും തിരസ്കരിക്കപ്പെട്ട മാലിന്യം നീക്കം ചെയ്യാൻ കിലോക്ക് 4.90 രൂപ എന്ന നിരക്കിൽ യു.എൽ.ബി നൽകുകയും ചെയ്യണം.

അതനുസരിച്ച് കോർപ്പറേഷൻ 2020 ജൂലൈ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ 31.13 ടൺ പുനഃചംക്രമണം ചെയ്യാനാവാത്ത മാലിന്യം 1.52 കോടി രൂപ സാമ്പത്തിക പ്രതിബദ്ധതയോടെ നിറവിന് കൈമാറി. അതിൽ 55 ലക്ഷം രൂപ12021 ഡിസംബർ വരെ നൽകിയിരുന്നു. അങ്ങനെ ചുമതല ഏൽപ്പിച്ച ഏജൻസി നിർമാർജനത്തിന് തെരഞ്ഞെടുത്ത രീതിയോ സ്ഥലമോ ഉറപ്പാക്കാതെ, കോർപ്പറേഷൻ മറ്റൊരു സംസ്ഥാനത്ത് നിർമാർജനത്തിനായി തുക ചെലവഴിച്ചു.

മാലിന്യത്തിന്റെ രണ്ടാംഘട്ട വേർതിരിക്കലിന്റെ അഭാവം കാരണമാണ് ഉയർന്ന ശതമാനം തിരസ്കരിക്കപ്പെട്ട മാലിന്യം ഉണ്ടാകുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സംസ്കരണ കേന്ദ്രങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന ഗണ്യമായതോതിലുള്ള തിരസ്ക്കരിക്കപ്പെട്ട മാലിന്യങ്ങൾ തീപിടിക്കുന്നതിന് കരാണമായി.

കൊച്ചി കോർപ്പറേഷൻ (2019, 2020, 2021), പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി (2019), ആലപ്പുഴ മുനിസിപ്പാലിറ്റി (2022), തീ പടരുന്നു. ഉറവിടം/എം.സി.എഫ്/എം.ആർ.എഫ് സംസ്കരണ സൈറ്റുകളിൽ ഫലപ്രദമായ വേർതിരിക്കൽ നടന്നിരുന്നുവെങ്കിൽ പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ ഭീമമായ തോതിലുള്ള മിശ്രിത മാലിന്യങ്ങൾ ഈ കേന്ദ്രങ്ങളിൽ കുമിഞ്ഞുകൂടുമായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർലമെന്റ് പ്രത്യേക സമ്മേളനം; വനിത സംവരണ ബില്ലിന് സാധ്യത; പിന്തുണച്ച് ബിജെപി സഖ്യകക്ഷികളും

Next Post

500 രൂപക്ക് സിലിണ്ടർ, സ്ത്രീകൾക്ക് മാസം 2500 രൂപ, സൗജന്യ ബസ് യാത്ര… -പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് റാലി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
500 രൂപക്ക് സിലിണ്ടർ, സ്ത്രീകൾക്ക് മാസം 2500 രൂപ, സൗജന്യ ബസ് യാത്ര… -പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് റാലി

500 രൂപക്ക് സിലിണ്ടർ, സ്ത്രീകൾക്ക് മാസം 2500 രൂപ, സൗജന്യ ബസ് യാത്ര... -പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് റാലി

അമ്പലത്തിൽ കയറി നമസ്കരിച്ചു; യു.പിയിൽ മുസ്​ലിം യുവതിയും മകളും അറസ്റ്റിൽ

അമ്പലത്തിൽ കയറി നമസ്കരിച്ചു; യു.പിയിൽ മുസ്​ലിം യുവതിയും മകളും അറസ്റ്റിൽ

ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് പനന്തുണ്ടിലിനു സ്വീകരണം

ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് പനന്തുണ്ടിലിനു സ്വീകരണം

ഗോവയിലെ കൊലപാതകം: അന്വേഷണം കൂടുതൽ പേരിലേക്ക്‌

ഗോവയിലെ കൊലപാതകം: അന്വേഷണം കൂടുതൽ പേരിലേക്ക്‌

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കല്‍: കര്‍ഷകരെ വീണ്ടും വഞ്ചിച്ച് കേന്ദ്രം

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കല്‍: കര്‍ഷകരെ വീണ്ടും വഞ്ചിച്ച് കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In