തൃശ്ശൂർ : നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരി ചികിത്സയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.