ചാത്തന്നൂർ : പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾപകർത്തി പണവും സ്വർണവും തട്ടിയെടുത്തയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ കുഴിവേലി കിഴക്കുംകര കവിതവിലാസത്തിൽ മനു(ബാലു-18)വാണ് പിടിയിലായത്. ഇയാൾ സാമൂഹികമാധ്യത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് നിരവധിതവണ പീഡിപ്പിച്ചു.
നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം അത് സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. 30,000 രൂപയും സ്വർണമോതിരവും പെൺകുട്ടിയിൽനിന്നു വാങ്ങിയെടുത്തു. വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
			











                