അബുദാബി: ഈ വര്‍ഷം ആദ്യ പകുതിയില്‍ വാഹനമോടിക്കുന്നതിനിടെ റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന് പിടികൂടിയത് 162 ഡ്രൈവര്‍മാരെ. അബുദാബി പൊലീസും കണ്‍ട്രോള്‍ ആന്‍ഡ് ഫോളോ അപ്പ് സെന്ററും സഹകരിച്ചാണ് നിയമലംഘകര്‍ക്ക് പിഴ ചുമത്തിയത്.
1,000 ദിര്‍ഹം (ഇരുപതിനായിരം രൂപയിലേറെ) പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ഇവര്‍ക്ക് ചുമത്തിയത്. നിയമലംഘകര്‍ റോഡ് ശുചിയാക്കുകയും വേണം. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്ന രീതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമലംഘനങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.