ഖത്തറിൽ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫിനായി 189 പള്ളികളിൽ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ആരാധനക്കായി മുഴുവൻ സമയവും പള്ളിയില്‍ താമസിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ ഇഅ്തികാഫിന്റെ കര്‍മ്മശാസ്ത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 18 വയസിൽ താഴെ പ്രായമുള്ളവർക്ക് ഇഅ്തികാഫ് ആചരിക്കാൻ അനുവദിക്കില്ല. എന്നാൽ അവരെ രക്ഷിതാക്കളുടെ അകമ്പടിയോടെ കൊണ്ടുപോകാവുന്നതാണ്. ഇഅ്തികാഫ് ആചരിക്കുന്നവർ ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
പള്ളികളുടെ സൗന്ദര്യം സൂക്ഷിക്കാൻ, ചുവരുകളിലും കോളങ്ങളിലും ഫർണിച്ചറുകളിലും വസ്ത്രങ്ങൾ തൂക്കിയിടരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പള്ളികളിൽ നിയുക്ത സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു..
സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു; കൊല്ലത്ത് എം മുകേഷും കാസർഗോഡ് എം എൽ അശ്വിനിയും പത്രിക നല്‍കി
ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും കാസർകോട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയും പത്രിക നൽകി. രാവിലെ 11.30നാണ് കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെ എത്തി മുകേഷ് പത്രിക കൈമാറിയത്.
11ന് ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് മുകേഷ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. മൽസ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്.
കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.