മഹാരാഷ്ട്ര : മണിക്കൂറുകളുടെ വ്യത്യാസത്തിൽ 19 കാരികളായ കൂട്ടുകാരികൾ ആത്മഹത്യ ചെയ്തു. പൂനെയിലെ ഹദസ്പാര്‍ നഗരത്തിലാണ് സംഭവം. ഒരേ ബിൽഡിംഗിൽ താമസിക്കുന്ന ബാല്യകാല സുഹൃത്തുക്കളാണ് ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്.
രണ്ട് പേരിലൊരാൾ വൈകീട്ട് 6.30 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടര്‍ അരവിന്ദ് ഗോക്ലെ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുന്നതിനിടെ കൂട്ടുകാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. നാല് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് പെൺകുട്ടി ചാടിയത്. വൈകീട്ട് 7.30 ഓടെയായിരുന്നു മരണമെന്നും പൊലീസ് പറഞ്ഞു.