തിരുവനന്തപുരം: ചൈനീസ് സൈബർ തട്ടിപ്പു ശൃംഖലയിലെ നാലു പ്രതികളെ തിരുവനന്തപുരം സൈബർ പൊലിസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈൻ ട്രേഡിംഗിന്റെ മറവിൽ കമ്പോഡിയ കേന്ദ്രീകരിച്ചു നടന്ന രണ്ടു കോടിയുടെ തട്ടിപ്പു കേസിലാണ് അറസ്റ്റ്. തട്ടിപ്പു പണം കൈമാറ്റം ചെയ്യാൻ പ്രതികള്‍ 20ലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി ഡിസിപി നിധിൻ രാജ് പറഞ്ഞു. കമ്പോഡിയ കേന്ദ്രീകരിച്ചുള്ള കോള്‍ സെൻററിന് നേതൃത്വം നൽകുന്നതും കോഴിക്കോട് സ്വദേശി നന്ദുവാണെന്ന് പൊലിസ് കണ്ടെത്തി.