തിരുവനന്തപുരം∙ ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ബാർ ഉടമകൾ. തീരുമാനം അശാസ്ത്രീയമെന്നും അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. മദ്യനയം രുപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാർ ഉടമകൾ ഇക്കാര്യം ഉന്നയിച്ചത്.
നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8 മുതൽ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകൾ നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. മുന്നണിയിലും,സർക്കാരിലും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷ് ബാർ ഉടമ അസോസിയേഷനെ അറിയിച്ചത്.