തിരുവനന്തപുരം > സിപിഐ എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നടപടി നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപരമായ കാര്യങ്ങളെല്ലാംവിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണിത്. ഫാസിസത്തിനെതിരായി പോരാട്ടം നടത്തുന്നതിടെ ഉണ്ടാകുന്ന കടന്നാക്രമണം അഭിമുഖീകരിക്കുക തന്നെ ചെയ്യും. നിയമപരമല്ലാത്ത എല്ലാത്തിനേയും നിയമപരമായി കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
തൃശൂരിലെ ബാങ്ക് അക്കൗണ്ടുകളെകുറിച്ച് പാർട്ടി നേതൃത്വത്തിന് അറിയാം. എല്ലാ കണക്കും കൃത്യമായി കേന്ദ്രസർക്കാരിന് കൊടുക്കുന്നുണ്ട്. തങ്ങൾക്ക് അറിയാത്ത എന്തെങ്കിലും ഇടപാടുണ്ടോ? എല്ലാം സുതാര്യമല്ലെ?.14 ജില്ലകളിലേയും സംസ്ഥാന കമ്മിറ്റിയുടെയും കണക്ക് കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.