നല്ല തിളക്കമാർന്ന ചുണ്ട്. ഏതൊരാളുടെയും സ്വപ്നമായിരിക്കും പൂവിതൾ പോലെ മൃദുലമായ ചുണ്ടുകൾ. മുഖത്തിന് ആകർഷണം നൽകുന്നതിന് സഹായിക്കുന്ന ചുണ്ടുകൾ സുന്ദരമാക്കാനായി പല വഴികളും നമ്മൾ തേടാറുണ്ട്. എന്നാൽ പലപ്പോഴും ഇരുണ്ട നിറവും ഡ്രൈനെസുമെല്ലാം ചുണ്ടിന്റെ സൗന്ദര്യത്തിന് വിലങ്ങുതടിയായി വരാറുണ്ട്. എത്ര പരിശ്രമിച്ചിട്ടും ചുണ്ടിന് തിളക്കം കിട്ടുന്നില്ലെന്നോർത്ത് ഇനി വിഷമിക്കേണ്ട…എളുപ്പത്തിൽ ലഭ്യമായ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ…ചുണ്ടുകൾ തിളങ്ങും ഉറപ്പ്
തൈര്
ചുണ്ടിന് തിളക്കവും നിറവും ലഭിക്കാൻ എളുപ്പത്തിൽ സഹായിക്കുന്ന ഒന്നാണ് തൈര്. പിഗ്മെന്റേഷൻ പ്രശ്നങ്ങളിൽ നിന്ന് ചുണ്ടിനെ സംരക്ഷിക്കാൻ ഉത്തമമാണ്. കുറച്ച് തൈര് രാത്രി സമയങ്ങളിൽ ചുണ്ടിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന് ഭംഗി നൽകും.