ആലപ്പുഴ : ആലപ്പുഴയിൽ ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു. ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിപ്പാട് നടത്തിയ പരിശോധനയിൽ കിലോ കണക്കിന് പഴകിയ മത്സ്യം പിടികൂടി. 25 കിലോ പഴകിയ മത്തിയാണ് ഹരിപ്പാട് നിന്നും പിടികൂടിയത്. നാഗപട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ വിൽപ്പനക്കെത്തിച്ച ഉടനെ ഭക്ഷ്യ വകുപ്പ് പിടിക്കുകയായിരുന്നു. ഹരിപ്പാട്ടെ ദേവു ഹോട്ടൽ അടപ്പിച്ചു. വൃത്തിഹീനമായ ചുറ്റു പാടിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് ഹോട്ടൽ പൂട്ടിയത്.