ലക്നൗ ∙ പീഡനക്കേസിൽ കോടതിയിൽ ഹാജരാകുന്നതിനു തൊട്ടുമുൻപ് ഗർഭിണിയെ മാതാപിതാക്കൾ കഴുത്തുഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണു സംഭവം. തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി എന്ന കേസിലാണ് യുവതി കോടതിയിൽ ഹാജരാകാനിരുന്നത്.മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ കുറ്റാരോപിതനായ പങ്കാളിക്കെതിരെ മൊഴിനൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം. 2022 ഒക്ടോബറിലാണ് പത്തൊൻപതുകാരി കാമുകനൊപ്പം ഒളിച്ചോടിയത്. മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഡിസംബറിൽ കണ്ടെത്തുകയും ചെയ്തു. കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.