മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ ഏറ്റവും പുതിയ ബജറ്റ് സി സീരീസ് സ്മാർട് ഫോണായ നോക്കിയ സി32 ഇന്ത്യയിൽ അവതരിപ്പിച്ചു. 6.5 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനുള്ള ഹാൻഡ്സെറ്റിന്റെ തുടക്ക വില 8,999 രൂപയാണെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. നോക്കിയ സി32ൽ 1.6GHz ഒക്ടാ കോർ പ്രോസസറാണ് നൽകുന്നത്.
ഇതിന് 4 ജിബി റാമും 3 ജിബി വെർച്വൽ റാമും ഉണ്ട്. രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ആൻഡ്രോയിഡ് 13 ആണ് ഒഎസ്. 50 പിൻ ക്യാമറയും 2 എംപി മാക്രോ സെൻസറും 8 എംപി സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ഇതിന് ഐപി52 റേറ്റിങ്ങും ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 5000എംഎഎച്ച് ബാറ്ററി എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്. 3 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുന്നതാണ് സി32.
∙ നോക്കിയ C32 ഫീച്ചറുകൾ
– 6.5 ഇഞ്ച് (1600 × 720 പിക്സലുകൾ) എച്ച്ഡി+ ഡിസ്പ്ലേ
– 1.6GHz ഒക്ടാ കോർ പ്രോസസർ
– 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
– ആൻഡ്രോയിഡ് 13 ഒഎസ്
– ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
– എൽഇഡി ഫ്ലാഷോടു കൂടിയ 50 എംപി ഓട്ടോഫോക്കസ് പിൻ ക്യാമറ, 2 എംപി മാക്രോ സെൻസർ
– 8 എംപി സെൽഫി ക്യാമറ
– സൈഡ്-മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ
– 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ
– 4ജി, വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 5.2, ജിപിഎസ് + ഗ്ലോനസ്, യുഎസ്ബി ടൈപ്പ് –സി
– 10W ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ബാറ്ററി
ചാർക്കോൾ, ബ്രെസി മിന്റ്, ബീച്ച് പിങ്ക് നിറങ്ങളിൽ വരുന്ന നോക്കിയ സി32 ന്റെ (64 ജിബി സ്റ്റോറേജ് മോഡലിന്) തുടക്ക വില 8,999 രൂപയാണ്. 128 ജിബി മോഡലിന് 9,499 രൂപയുമാണ് വില. നോക്കിയ ഡോട്കോം വഴിയും കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങാം. 399 രൂപ പ്ലാൻ ചെയ്യുന്ന ജിയോ പ്ലസ് (പോസ്റ്റ്പെയ്ഡ്) ഉപയോക്താക്കൾക്ക് 75 ജിബി പ്രതിമാസ ഡേറ്റ + 3 ആഡ്-ഓൺ സിമ്മുകൾ ലഭിക്കും.ജിയോ പ്ലസ് (പോസ്റ്റ്പെയ്ഡ്) നോക്കിയ ഫോൺ ഉപയോക്താക്കൾക്ക് 100 ജിബി അധിക ഡേറ്റയും (10 മാസത്തേക്ക് 10 ജിബി അധിക പ്രതിമാസ ഡേറ്റ) 3,500 രൂപ വരെ മൂല്യമുള്ള പ്രത്യേക ആനുകൂല്യങ്ങളും 2,500 രൂപ വരെ മൂല്യമുള്ള കൂപ്പണുകളും ലഭിക്കും.