തൃശൂർ > ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിക്കറ്റ് പരിശോധകനായ കെ വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതര സംസ്ഥാനത്തൊഴിലാളിയായ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം – പട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.
ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ വിനോദിന്റെ ശരീരത്തിൽ തീവണ്ടി കയറിയതായും വിവരമുണ്ട്. ട്രെയിൻ വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. വിനോദിന്റെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.