കൊച്ചി : വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് ഐക്യദാർഢ്യവുമായി ലത്തീൻ കത്തോലിക്ക കൗൺസില്‍ സംഘടിപ്പിക്കുന്ന ജന ബോധന യാത്ര ഇന്ന് തുടങ്ങും. എറണാകുളം മൂലമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെയാണ് യാത്ര. മൂലന്പിളിയിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ വൈകിട്ട് മൂന്നിന് യാത്രയ്ക്കുള്ള പതാക കൈമാറും. വൈകിട്ട് 5 ന് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ആദ്യ ദിനത്തിലെ സമാപന സമ്മേളനം കെ സി ബി സിപ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
അതേസമയം വിഴിഞ്ഞം സമരം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം തികയുകയാണ്. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നതടക്കം 7 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.