കൊച്ചി: കർണ്ണാടക പൊലീസിലെ നാല് പേർ കൊച്ചിയിൽ പിടിയിൽ. കേസ് അന്വേഷണത്തിനായി കൊച്ചിയിൽ എത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി. മട്ടാഞ്ചേരി സ്വദേശികളുടെ പരാതിയിലാണ് കേസ്. കളമശേരി പൊലീസാണ് ഇവരെ പിടികൂടിയത്. കർണാടകയിലെ കേസ് അന്വേഷണവുമായി വന്ന് മട്ടാഞ്ചേരി സ്വദേശികളിൽ നിന്നും കൈക്കൂലി വാങ്ങി എന്നാണ് കളമശ്ശേരി പൊലീസിന് ലഭിച്ച പരാതി.












