തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണം തുടങ്ങി. ജൂലൈ, ആഗസ്റ്റ് മാസത്തെ തുകയാണ് ഒരുമിച്ച് ലഭിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ പൂർത്തിയാകുമെന്ന് സഹകരണ കൺസോർഷ്യം അറിയിച്ചു. കെഎസ്ആർടിസിയിൽ 41,000 പെൻഷൻ കാരാണുള്ളത്. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പെൻഷൻ വിതരണം നടത്തുന്നതിന് സഹകരണ കൺസോർഷ്യം നൽകുന്ന പലിശയെ ചൊല്ലിയുള്ള തർക്കമായിരുന്നു പെൻഷൻ വിതരണം വൈകാൻ കാരണം. പലിശ നിനക്ക് എട്ടരയിൽ നിന്ന് എട്ടാക്കി കുറയ്ക്കാൻ തയ്യാറായതോടെയാണ് പെൻഷൻ വിതരണം വീണ്ടും തുടങ്ങിയത്.