കോട്ടയത്ത് വനം വകുപ്പിെൻറ റെക്കോർഡ് പാമ്പ് പിടുത്തം. തിരുവാതുക്കലിൽ വീട്ടുമുറ്റത്ത് നിന്ന് 47 മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. വനം വകുപ്പിന്റെ സ്നേക്ക് റസ്ക്യൂ ടീമാണ് ഒരു വലിയ മൂർഖനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. ഇവിടുന്ന് തന്നെ, സ്‌കൂട്ടറിൽ കയറികൂടിയ മൂർഖനെയും വനംവകുപ്പ് പിടികൂടി. ഏതാനം വർഷങ്ങൾക്കിടയിൽ നടക്കുന്ന വനം വകുപ്പിന്റെ റെക്കോർഡ് പാമ്പ് പിടുത്തമാണിത്.
കോട്ടയം വേളൂർ സ്വദേശി രാധാകൃഷൻ നായരുടെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിന്റെ മുട്ടകൾ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ വനം വകുപ്പിന്റെ സ്നേക്ക് റസ്ക്യൂ ടീമിനെ വിവരം അറിയിച്ചു. സ്നേക്ക് റസ്ക്യൂ ടീം എത്തി പരിശോധിച്ചപ്പോഴാണ് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 47 കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖനെയും പിടികൂടി. സ്നേക്ക് റസ്ക്യൂ അംഗങ്ങളായ അഭിലാഷ് പ്രശോഭ് എന്നിവരാണ് പാമ്പുകളെ പിടി കൂടിയത്. ഇതിന് പിന്നാലെയാണ് തിരുവാതുക്കൽ സ്വദേശി മുരുകന്റെ സ്കൂട്ടറിലും മൂർഖൻ കുഞ്ഞ് കയറിയത്.
വഴിയരിക്കിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനുള്ളിലേക്കാണ് മൂർഖൻ കുഞ്ഞ് കയറിയത്. തുടർന്ന് സ്നേക്ക് റസ്ക്യൂ ടീം എത്തി ഈ പാമ്പിനെയും പിടി കൂടി. പാസുകളെയല്ലൊം വനം വകുപ്പ് സുരക്ഷിത സ്ഥലകളിലേക്ക് മാറ്റിയിരിക്കുകയാണ്. 2021 ൽ ആലപ്പുഴയിൽ 45 മൂർഖൻ മുട്ടകൾ കണ്ടെടുത്തിരുന്നു. അതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ പാമ്പ് പിടുത്തമാണിതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു