ആലപ്പുഴ > ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫ് നടത്തുന്ന സീറ്റ് വിഭജനം ഏകപക്ഷീയമാകരുതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വിട്ടുവീഴ്ച എല്ലവർക്കും ബാധകമാണ്. ഘടകകക്ഷികൾ ആരും ആരെയും പ്രയാസപ്പെടുത്തരുത്. നാല് സീറ്റ് ലഭിച്ചാൽ രണ്ടെണ്ണം വനിതകൾക്ക് നൽകും. കൂടുതൽ സീറ്റ് കിട്ടിയാൽ ഉറപ്പായും വനിതകളെ പരിഗണിക്കുമെന്നും ലീഗ് അധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ സംസ്ഥാനസമ്മേളനത്തിൽ മഹാസംഗമം ഉദ്ഘാടനംചെയ്ത് പി എം എ സലാം പറഞ്ഞു.