കണ്ണൂർ : നവകേരള സദസിന് 50,000 അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭ. ശ്രീകണ്ഠാപുരം നഗരസഭയാണ് പണം അനുവദിച്ചത്. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. 18 യുഡിഎഫ് അംഗങ്ങളിൽ 17 പേർ തീരുമാനത്തെ അനുകൂലിച്ചു. തീരുമാനം പുനഃപരിശോധിക്കുമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു. പണം നൽകേണ്ടെന്ന് പാർട്ടി അറിയിപ്പ് കിട്ടിയത് ഇന്നലെ മാത്രമെന്നും നഗരസഭ അധ്യക്ഷ വിശദീകരിച്ചു. പണം അനുവദിച്ച തീരുമാനം പിൻവലിക്കുമെന്നും അധ്യക്ഷ പറഞ്ഞു.