കൊച്ചി : സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയില്‍. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ വിനോദ നികുതി നിലനില്‍ക്കുകയാണ്. ഫലത്തില്‍, ജിഎസ്ടിക്കു പുറമേ വിനോദ നികുതിയും നല്‍കേണ്ട സ്ഥിതി. വിനോദ നികുതി കൂടി ചേര്‍ത്ത തുകയിലാണു ജിഎസ്ടി. കോവിഡ് പ്രതിസന്ധി പരിഗണിച്ച് ഏപ്രില്‍ 1 മുതല്‍ ഈ മാസം 31 വരെയാണു സര്‍ക്കാര്‍ വിനോദ നികുതി ഇളവു നല്‍കിയത്. ലോക്ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞു കിടന്നതിനാല്‍ പ്രയോജനം ലഭിച്ചതു കഷ്ടിച്ചു 3 മാസം. ഒക്ടോബറിലാണു തിയറ്ററുകള്‍ തുറന്നത്. ഇളവു തുടരുന്നതു സംബന്ധിച്ചു സൂചനയൊന്നുമില്ല.