മുംബൈ : മോറിഗാവിലെ ജാഗിറോഡിൽ 570 ഗ്രാം ഹെറോയിൻ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി അസം പോലീസ് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി അയൽ സംസ്ഥാനക്കാരനാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. തുടർച്ചയായ അസം പോലീസിന്റെ പ്രവർത്തനത്തിന് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
അതേസമയം മുംബൈ വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിപണിയിൽ 56 കോടി രൂപ വിലമതിക്കുന്ന 8 കിലോ ഹെറോയിൻ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ ഒരു ആഫ്രിക്കൻ പൗരനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ കയ്യിൽ വെള്ളപ്പൊടി കണ്ടെത്തിയിരുന്നു, പരിശോധിച്ചപ്പോൾ ഹെറോയിൻ ആണെന്ന് തെളിഞ്ഞു. 1985 ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.