ദില്ലി: 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. മുൻ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ഇത്തവണത്തെ ലേലത്തിന്‍റെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്. ജിയോ, അദാനി, എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ എന്നിവർ ആണ് മത്സരത്തിന് രംഗത്തുള്ളത്. ലേലം ചെയ്യുന്നത് 20 വര്‍ഷത്തേക്ക് 72 ഗിഗാഹെർഡ്സ് ആണ്.ആകെ മൂല്യം 4.3 ലക്ഷം കോടി രൂപയാണ്. 4ജി യേക്കാൾ പത്ത് ഇരട്ടി വേഗം ലഭിക്കും.എഎംഡി തുക ഏറ്റവും നിക്ഷേപിച്ചത് റിലൈയന്‍സ് ജിയോ ആണ്.
ടെലികോം രംഗത്തേക്കില്ലെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട് ലക്ഷ്യം സ്വകാര്യ നെറ്റവര്‍ക്കെന്നും അദാനി പറയുന്നു. നാല് സ്ഥലങ്ങളില്‍ 5ജി പരീക്ഷണം നടത്തിയിട്ടുണ്ട് ട്രായ്.സർക്കാരും വ്യവസായ ലോകവും ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലൈയ്ൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികള്‍ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി.
ലോ ഫ്രീക്വൻസി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വൻസ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ഉള്ളത്. ഇതില്‍ മിഡ് , ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളാണ് ടെലികോം കന്പനികള്‍ പ്രധാനമായും നോട്ടമിടുന്നത്. 5 ജി ഇന്‍റർനെറ്റ് നിലവിലെ 4ജിയേക്കാള്‍ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കും എന്നാണ് വിലയിരുത്തല്‍.
ലേലത്തില്‍ പങ്കെടുക്കുന്ന കന്പനികളുടെ എണ്ണം പരിമിതമായതും സ്പെക്ട്രം ആവശ്യത്തിന് ലഭ്യമായ സാഹചര്യവും ഉള്ളതിനാല്‍ വാശിയേറിയ ലേലം വിളികള്‍ ഒരുപക്ഷെ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെയൊക്കെ വിലയിരുത്തല്‍.
നിലവില്‍ നാല് കന്പനികളും കൂടി എഎംഡി എന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്.അതില്‍ റിലൈയ്ൻസ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്. എത്രത്തോളം എയര്‍വേവുകള്‍ കന്പനി വാങ്ങാന്‍ പോകുന്നുവെന്നതിന്‍റെ സൂചനകൂടിയാണ് ഈ തുകകള്‍.
ഇത്തവണത്തെ ലേലത്തില്‍ ഒരു പ്രത്യേകതയുള്ളത് ആദ്യമായി സ്വകാര്യ കന്പനികള്‍ക്ക് നെറ്റ് വര്‍ക്കിനായി സ്പെക്ട്രം അനുവദിക്കുന്നു എന്നതാണ്. വ്യവസായ മേഖലയെ അത്ഭുതപ്പെടുത്തികൊണ്ട് ലേലത്തിലേക്ക് അദാനി കടന്നു വന്നത്. അത് പക്ഷെ ചർച്ചയായപ്പോള്‍ അഭ്യൂഹങ്ങള്‍ തള്ളി കന്പനി പറഞ്ഞത് തങ്ങള്‍ ടെലികോം രംഗത്തെക്കല്ലെന്നും അദാനി വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ഉടമസ്ഥതയിലുള്ള അനുബന്ധ കന്പനികളിലുമെല്ലാം സ്വകാര്യ നെറ്റ്‍വർക്ക് ഒരുക്കാനായാണ് സ്പെക്ട്രം മേടിക്കുന്നത് എന്നാണ്. ഇതൊടൊപ്പം കന്പനിയുടെ ഇന്‍റർനെറ്റ് സുരക്ഷയും ഒരൂ വിഷയമാണെന്ന് അദാനി ചൂണ്ടിക്കാട്ടിയിരുന്നു. അത് എന്തായാലും മറ്റ് നെറ്റ്‍വർക്ക് ഉപയോഗിക്കുന്പോഴുള്ള വിവരചോർച്ചയും സുരക്ഷയും അടക്കമുള്ള ഗൗരവമുള്ള വിഷയങ്ങള്‍ വീണ്ടും ചർച്ചയാക്കുന്നതിന് കാരണമാകുകയും ചെയ്തു.
ലേലം നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ട്രായ് ഭോപ്പാല്‍ , ദില്ലി വിമാനത്താവളം , ബെഗളൂരു മെട്രോ, കാണ്ട്‍ല തുറമുഖം തുടങ്ങിയിടങ്ങളില്‍ 5 ജി ലേലം പരീക്ഷിച്ചു കഴിഞ്ഞു. ഇനിയെന്തായാലും ലേലം എങ്ങനെ പോകുമെന്ന് വ്യവസായ ലോകവും ഒപ്പം വലിയ വരുമാനം പ്രതീക്ഷുന്നു സർക്കാരും ആകാംഷയോടെ കാത്തിരിക്കുന്നത്.