• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണീർ ദിനം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് വാഹനാപകടം, നിരത്തിൽ പൊലിഞ്ഞത് ആറ് ജിവനുകൾ

by Web Desk 04 - News Kerala 24
January 9, 2023 : 7:52 pm
0
A A
0
കണ്ണീർ ദിനം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് വാഹനാപകടം, നിരത്തിൽ പൊലിഞ്ഞത് ആറ് ജിവനുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ ആറ് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, തൃശൂ‍ർ, പാലക്കാട് എന്നിവിടങ്ങളിലായി നടന്ന അഞ്ച് വാഹനാപകടങ്ങളിലാണ് ആറ് പേർക്ക് ജീവൻ നഷ്ടമായത്. തിരുവനന്തപുരം തിരുവല്ലത്ത് മീൻ ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചെന്ന വാർത്തയാണ് ആദ്യം ഏവരെയും നൊമ്പരപ്പെടുത്തിയത്. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് തലസ്ഥാനത്തെ അപകടത്തിൽ മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയിൽ കുരുങ്ങിയ ബൈക്ക് 200 മീറ്റർ വലിച്ചു കൊണ്ടുപോയി. ഇതോടെ ബൈക്കിന് തീ പിടിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്.

ഉച്ചയോടെ എറണാകുളം ചേരാനെല്ലൂരിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് ബൈക്കുകളിൽ ലോറി ഇടക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ലിസ ആന്‍റണി, നസീബ് എന്നിവരാണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രൻ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ടോറസ് ലോറി ബൈക്കുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ആലപ്പുഴ ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ആലപ്പുഴ – അരൂർ ദേശീയ പാതയിലാണ് നടുക്കുന്ന അപകടം നടന്നത്. അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെയാണ് ദുരിതത്തിന്‍റെ വ്യാപ്തി വർധിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അച്ഛൻ അരൂർ തൈക്കടവിൽ അശോകന്‍റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനൊപ്പം അപകടത്തിൽപ്പെട്ട മകൻ അനന്തുവിന്‍റെ പരിക്കും ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

വൈകിട്ട് തൃശ്ശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്തുണ്ടായ അപകടത്തിലും ഒരു ജീവൻ നഷ്ടമായി. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. തിരുമംഗലം സ്വദേശി അംബുജാക്ഷൻ ആണ് മരിച്ചത്.ഇതിന് പിന്നാലെയാണ് പാലക്കാട് തൃത്താലയിൽ നിന്ന് മറ്റൊരു ദുരന്ത വാർത്ത കൂടി എത്തിയത്. തൃത്താലയിൽ നടന്ന വാഹനാപകടത്തിലും ഒരു ജീവൻ നഷ്ടമായി. കാറും ലോറിയും കൂട്ടി ഇടിച്ച് തൃത്താല സ്വദേശിയാണ് മരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിക്കറ്റ് എല്ലാവർക്കുമുള്ളത്, പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ല -കുഞ്ഞാലിക്കുട്ടി

Next Post

തൈറോയ്‌ഡിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ഏഴ് ലക്ഷണങ്ങള്‍…

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തൈറോയ്‌ഡിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ഏഴ് ലക്ഷണങ്ങള്‍…

തൈറോയ്‌ഡിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ഏഴ് ലക്ഷണങ്ങള്‍...

കാര്യവട്ടം ഏകദിനം: നികുതി നിരക്ക് കൂട്ടിയതല്ല, കുറച്ചതാണെന്ന് മന്ത്രി എംബി രാജേഷ്

കാര്യവട്ടം ഏകദിനം: നികുതി നിരക്ക് കൂട്ടിയതല്ല, കുറച്ചതാണെന്ന് മന്ത്രി എംബി രാജേഷ്

എസ്.സി-എസ്.ടി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഭേദഗതി വരുത്തി ഉത്തരവ്

എസ്.സി-എസ്.ടി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഭേദഗതി വരുത്തി ഉത്തരവ്

യു.ജി.സി നാക് പിയർ ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിറ്റ്യൂട്ട്

യു.ജി.സി നാക് പിയർ ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിറ്റ്യൂട്ട്

ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In