ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍. ഇന്ത്യയില്‍ തടവില്‍ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങള്‍ അനുസരിച്ചാണിത്. ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങള്‍ 3 പതിറ്റാണ്ടായി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറാറുണ്ട്. പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 577 മത്സ്യത്തൊഴിലാളികളും 51 സാധാരണ പൗരന്മാരും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ തടവറയിലുള്ള പാക്കിസ്ഥാന്കാരില് 73 മീന്‍പിടിത്തക്കാര്‍ മാത്രമാണുള്ളത്.