ഷവോമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകള്‍ അയച്ചത്. 2017 മുതല്‍ 2020 വരെയുള്ള കാലങ്ങളിലാണ് ഡ്യൂട്ടി വെട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്ത്യയിലെ കരാര്‍ നിര്‍മാതാതാക്കളും ഇതിന് കൂട്ടുനിന്നതായി റവന്യൂ ഇന്റലിജന്‍സ് പറയുന്നു. നേരത്തെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഓഫീസുകളില്‍ ഡിആര്‍ഓ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടത്തിയത്. ക്വാല്‌കോം യുഎസ്എയ്ക്കും ബെയ്ജിങ് ഷവോമി മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനി ലിമിറ്റഡിനും ലൈസന്‍സ് ഫീയും റോയല്റ്റിയും നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ട്.