തൊടുപുഴ∙ മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (68) ആണ് മരിച്ചത്. വെട്ടേറ്റ ഭാസ്കരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇരുവരെയും മകളുടെ ഭർത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.