ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്നു. അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
- ഒന്ന്…
- ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഈ ശീലം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭാരം കൂടുക, ദഹനപ്രശ്നങ്ങൾ ഉണ്ടാവുക എന്നിവയ്ക്ക് കാരണമാകും.
- രണ്ട്…
- അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ടാനിൻ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു.
- മൂന്ന്…
- അത്താഴം കഴിച്ച് കഴിഞ്ഞ ഉടൻ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും കാരണമാകും. കിടക്കുമ്പോൾ ആമാശയത്തിലെ ദഹനരസങ്ങൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
- നാല്…
- പുകവലി ആരോഗ്യത്തിന് ഹാനികരമാണ കാര്യം നമ്മുക്കറിയാമല്ലോ. എന്നാൽ അത്താഴത്തിന് ശേഷം സിഗരറ്റ് വലിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും.
- അഞ്ച്…
- സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും, ഭക്ഷണത്തിനു ശേഷമുള്ള അമിത സ്‌ക്രീൻ സമയം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. സ്‌ക്രീനുകളിലേക്ക് നോക്കുന്നത് സ്‌ട്രെസ്, ഉത്കണ്ഠ, ടെൻഷൻ എന്നിവ വർദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
- ആറ്…
- അത്താഴത്തിന് ശേഷം ഉടൻ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയ്ക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിയ്ക്കാൻ പാടുകയുള്ളൂ.
- ഏഴ്…
- ഭക്ഷണം കഴിഞ്ഞ് ഉടൻ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. ഇത് അസിഡിറ്റിയിലേക്കും വീക്കത്തിലേക്കും നയിക്കുന്നു. ഭക്ഷണത്തിന് അര മണിക്കൂർ മുമ്പോ ഒരു മണിക്കൂർ കഴിഞ്ഞോ ആണ് വെള്ളം കുടിക്കേണ്ടത്.