പാലക്കാട് : ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട്ട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബസ് യാത്രക്കാരനിൽ നിന്ന് വൻ തുക പിടിച്ചെടുത്തത്. പണം തുക കൊണ്ടുവന്ന ആന്ധ്ര കാർണോൽ സ്വദേശിയായ ശിവപ്രസാദ് (59) എന്നയാളെ പണത്തോടൊപ്പം എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. പ്രതിയെയും പണവും പിന്നീട് പാലക്കാട് ഇൻകം ടാക്സ് ഇൻസ്‌പെക്ടർ വിനോദ് ബാബുവിന് തുടർ നടപടികൾക്കായി കൈമാറി.