പാലക്കാട് : മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ 73 ലക്ഷം രൂപ പിടികൂടി. മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനാണ്. കുഴല്‍പണവുമായി പിടിയിലായത്.ഗോപാലപുരം ചെക്പോസ്റ്റ് വഴിയാണ് പ്രതി പണവുമായി എത്തിയത്. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് പണം കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പാലക്കാട് ടൌൺ സൌത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് പണം കണ്ടെത്തിയത്.
മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷിജു എബ്രഹാം,സൗത്ത് സിഐ
സ്ഥലം വിറ്റുകിട്ടിയ പണം എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആദായ നികുതി വകുപ്പ് കേസിൽ വിശദാന്വേഷണം നടത്തും.
അതേ സമയം മറ്റൊരു സംഭവത്തില്‍ പാലക്കാട് മയക്കുമരുന്ന് കേസിലെ ക്യാരിയര്‍ ഒരു വര്‍ഷത്തിന് ശേഷം പാലക്കാട് പിടിയിലായി. 2021ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് യുവാക്കളില്‍ നിന്ന് മയക്കുമരുന്ന്
പിടികൂടിയ സംഭവത്തിലെ പ്രതിയാണ് പിടിയിലായത്.
വര്‍ക്കല സ്വദേശി ശിവഗോവിന്ദാണ് ഒരു വര്‍ഷത്തിന് ശേഷം പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായത്. 2021 ലെ കേസിലാണ് അറസ്റ്റ്. പ്രതി ഒളിവിൽ കഴിയുന്നതിനിടെ, കഴിഞ്ഞ ദിവസം വർക്കലയിൽ എത്തി. അവിടെ വച്ചാണ് പൊലീസിൻ്റെ പിടിയിലാകുന്നത്.
പഠനകാലം മുതൽ പ്രതി ലഹരി സംഘത്തിൻ്റെ ക്യാരറാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ശിവാനന്ദന്റെ ബാങ്ക് അക്കൌണ്ട് വഴി ലക്ഷങ്ങളുടെ പണമിടപാടും പൊലീസ് കണ്ടെത്തി. കേസിൽ വിശദാന്വേഷണം തുടരുകയാണ്.