രാജ്കോട്ട്: ഗോഡൌണിൽ നിന്ന് അടിച്ച് മാറ്റിയത് 8000 കിലോ സവോള. മൂന്ന് കിലോ അറസ്റ്റിൽ. രാജ്കോട്ടിലാണ് സംഭവം. മൂന്ന് ലക്ഷം രൂപയിലേറെ വിലയുള്ള സവോളയാണ് മൂന്ന് പേർ ചേർന്ന് മോഷ്ടിച്ചത്. 33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത്. മോർബി ജില്ലയിലെ വൻകനേർ സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്.
ഇവരിൽ നിന്നായി 3.11 ലക്ഷം രൂപയും 40 കിലോ സവോളയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 3 ലക്ഷം രൂപ വില വരുന്ന ട്രെക്കും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോഷ്ടിച്ച സവോള വിൽപനയ്ക്ക് കൊണ്ട് പോകുമ്പോഴാണ് ഇവർ പിടിയിലായത്. പെട്ടന്ന് പണത്തിന് ആവശ്യം വന്നതുകൊണ്ടാണ് മറ്റൊരാ( ഗോഡൌണിൽ സൂക്ഷിച്ചിരുന്ന സവോള അടിച്ച് മാറ്റിയതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
ഗോഡൌണിൽ നിന്ന് സാധനങ്ങൾ മോഷണം പോവുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 35 വയസുള്ള ഇമ്രാൻ ബോറാനിയ എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണിൽ സൂക്ഷിച്ച് വച്ച സവോളയാണ് മോഷണം പോയത്. ഒക്ടോബർ 5ന് ഇത് വിൽക്കാനായി എത്തുമ്പോഴാണ് സവോള നഷ്ടമായത് വ്യക്തമായത്. ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിക്കുന്നത്.