കുന്നംകുളം: ചിറളയത്ത് ഉത്സവത്തിനിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ മൂന്നുപേർ അറസ്റ്റിൽ. വൈശേരി പുലിക്കോട്ടിൽ വീട്ടിൽ നബു (25), പടിഞ്ഞാറെ അങ്ങാടി പനയ്ക്കൽ വീട്ടിൽ ജെറിൻ (27), വൈശേരി പുലിപറമ്പിൽ വീട്ടിൽ ജനീഷ് (24) എന്നിവരെയാണ് കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചിറളയം ചെറുശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ എന്നിവരെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച ആശുപത്രിയിലെത്തി മടങ്ങിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.