മലപ്പുറം: അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. വാലില്ലാപ്പുഴയിൽ ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസാണ് വാഹന പരിശോധന നടത്തിയത്. 96,00,000 രൂപയുടെ രേഖകളില്ലാത്ത പണമാണ് പിടികൂടിയത്.
സംഭവത്തിൽ പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസൽ (36), മഹാരാഷ്ട്ര സ്വദേശി ഗണേശ (44) എന്നിവരെ പിടികൂടി.