• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിൻവാതിൽ നിയമനം: അടിയന്തര പ്രമേയത്തിന് നോട്ടീസ്; വ്യാജപ്രചാരണമെന്ന് മന്ത്രി

by Web Desk 06 - News Kerala 24
December 5, 2022 : 11:25 am
in Kerala, News
Reading Time: 1 min read
0
A A
0
പിൻവാതിൽ നിയമനം: അടിയന്തര പ്രമേയത്തിന് നോട്ടീസ്; വ്യാജപ്രചാരണമെന്ന് മന്ത്രി

തിരുവനന്തപുരം : പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്. പിഎസ്സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടക്കുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാൽ നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. അതിശയോക്തിയും അതിവൈകാരികതയും ചേർത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തെന്ന് വിശ്വസിപ്പിക്കാൻ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല. ഒന്നാം പിണറായി സർക്കാർ കാലം മുതൽ തന്നെ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്ന് മന്ത്രി സഭയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ ഇടത് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ 18000 കൂടുതലാണിത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ് സി തുറന്ന് പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദമത്രയുമുണ്ടാകുന്നത്. എഴുതിയിട്ടില്ലെന്നും  കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. താൽകാലിക നിയമങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സർക്കാർ ഇടപെടാറില്ല. മൂന്ന് തവണയാണ് അവിടെ നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിൻവാതിൽ നിയമനമാകുകയെന്നും മന്ത്രി വിശദീകരിച്ചു. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ ഭരണ വകുപ്പ് ഇടപെട്ട് എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. അടിയന്തര പ്രമേയ ചർച്ച വേണ്ടെന്നും മന്ത്രി എംബി രാജേഷ് സഭയിൽ നിലപാടെടുത്തു.

ഇതിന് മറുപടി നൽകിയ പ്രതിപക്ഷ എംഎൽഎ പിസി വിഷ്ണുനാഥ്, 30 ലക്ഷത്തോളം പേർ തൊഴിലിന് കാത്ത് നിൽക്കുന്നതായി സഭയെ അറിയിച്ചു. പിൻവാതിൽ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. മേയരുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന ചോദ്യവും എംഎൽഎ ഉയർത്തി. വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയർ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയും. എഴുതിയ ആൾ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആർ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാരാണ്. പട്ടിപിടുത്തക്കാർ മുതൽ യൂണിവേഴ്സിറ്റി വിസിമാർ മുതൽ കത്തുമായി ജോലി നേടുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

Next Post

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങൾ കൂടി തീരുമാനിക്കുന്നത് ശരിയല്ല,എല്ലാവരും സഹകരിക്കണം-മുഖ്യമന്ത്രി

‘സംസ്ഥാനത്ത് 3 ലക്ഷത്തോളം പിൻവാതിൽ നിയമനം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല’ : വിഡി സതീശൻ

'സംസ്ഥാനത്ത് 3 ലക്ഷത്തോളം പിൻവാതിൽ നിയമനം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല' : വിഡി സതീശൻ

‘ഭാര്യക്ക് അവിഹിതമുണ്ടെന്ന് തെളിയിക്കാൻ ഈ ചിത്രങ്ങൾ മതിയാകില്ല’; ഭർത്താവിനെ വിമർശിച്ച് കോടതി

'ഭാര്യക്ക് അവിഹിതമുണ്ടെന്ന് തെളിയിക്കാൻ ഈ ചിത്രങ്ങൾ മതിയാകില്ല'; ഭർത്താവിനെ വിമർശിച്ച് കോടതി

‘സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നു’; വിഴിഞ്ഞം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം

'സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നു'; വിഴിഞ്ഞം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021