അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘മാര്‍ച്ച് ഓഫ് ദി യൂണിയനി’ല്‍ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അല്‍ വത്ബയില് സംഘടിപ്പിച്ച മാര്‍ച്ച് ഓഫ് ദി യൂണിയനില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് ഓഫ് ദി യൂണിയനില്‍ ഒത്തുചേര്‍ന്നു. ദേശീയ പതാകയേന്തി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് മാര്‍ച്ചിന് നേതൃത്വം നല്കി. സുപ്രീം കൗണ്‍സില്‍ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. വിവിധ പരിപാടികളും ഒട്ടക, കുതിര പ്രദര്‍ശനങ്ങളും എയര്‍ ഷോയും വെടിക്കെട്ടും ലേസര്‍ ഷോയും കാണികളെ വിസ്മയിപ്പിച്ചു.