തിരുവനന്തപുരം: കുസാറ്റ് പ്രൊഫസര്‍ നിയനമത്തില്‍ ക്രമക്കേടെന്ന് പരാതി. എംജി പിവിസിയുടെ ഭാര്യ കെ ഉഷയുടെ നിയമനത്തിന് എതിരെയാണ് പരാതി. ഉഷയെ പ്രൊഫസറായി നിയമിച്ചത് ചട്ടം ലംഘിച്ചെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ആരോപണം. പ്രൊജക്ട് പീരിയഡില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതായി കാണിച്ചു. വളരെ സീനിയറായ അധ്യാപകരെ തഴഞ്ഞാണ് നിയമനമെന്നും പരാതി. ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് സേവ് യൂണിഫോഴ്സിറ്റി ഫോറത്തിന്റെ തീരുമാനം.